അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപിക്ക് ഏഴ് മണ്ഡലങ്ങളിലും വമ്പിച്ച സ്വീകരണം നൽകും; നന്ദി അറിയിച്ചു കൊണ്ടുള്ള പര്യടന പരിപാടിയ്ക്ക് ജൂൺ 8 ന് തുടക്കം

കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ക്ക് എല്ലാ മണ്ഡലങ്ങളിലും സ്വീകരണം നൽകുന്നതിനും സമ്മതിദായകർക്ക് നന്ദി രേഖപ്പെടുത്തുന്നതിനും വേണ്ടിയുള്ള പര്യടന പരിപാടി ജൂൺ 8, ശനിയാഴ്ച മുതൽ ജൂൺ 16 വരെ നടത്തുന്നതിന് യുഡിഎഫ് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ 87266 വോട്ട് ഭൂരിപക്ഷം നൽകി തിളക്കമാർന്ന വിജയം അഡ്വ. ഫ്രാൻസിസ് ജോർജിന് സമ്മാനിച്ച മുഴുവൻ സമ്മതി ദായകർക്കും യുഡിഎഫ് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. ജൂൺ 8, ശനിയാഴ്ച രാവിലെ എട്ടിന് പിറവം അസംബ്ലി മണ്ഡലത്തിൽ നിന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി യുഡിഎഫ് നേതാക്കളോടൊപ്പം ജനങ്ങൾക്ക് നേരിട്ട് നന്ദി രേഖപ്പെടുത്തുന്നതിനുള്ള പര്യടന പരിപാടിക്ക് തുടക്കം കുറിക്കും.

Advertisements

ജൂൺ 10 – വൈക്കം അസംബ്ലി മണ്ഡലം, 11 ന് ഏറ്റുമാനൂർ മണ്ഡലം, 13 ന് കടുത്തുരുത്തി മണ്ഡലം, 14 ന് പാലാ മണ്ഡലം,15 ന് കോട്ടയം മണ്ഡലം,16 ന് പുതുപ്പള്ളി മണ്ഡലം എന്ന ക്രമത്തിലാണ് പര്യടന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് വേണ്ടി ജൂൺ 17 ന് അഡ്വ.കെ .ഫ്രാൻസിസ് ജോർജ് എംപി ഡൽഹിയിലേക്ക് പുറപ്പെടും. ജൂൺ 23-ന് ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയശേഷം യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ അസംബ്ലി മണ്ഡലത്തിലും പ്രധാന നേതാക്കളും യുഡിഎഫ് ഭാരവാഹികളും പങ്കെടുക്കുന്ന വിപുലമായ യോഗത്തിൽ വെച്ച് അഡ്വ. കെ .ഫ്രാൻസിസ് ജോർജ് എം.പിക്ക് സ്വീകരണം നൽകുന്നതിനും നേതൃയോഗം തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ വച്ച് കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭാവി വികസന പദ്ധതികൾ സംബന്ധിച്ച് യുഡിഎഫ് കമ്മറ്റിയുടെ നിർദേശങ്ങൾ ചർച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ മണ്ഡലത്തിലെയും ജനങ്ങൾ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ജനകീയ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുളള പാർലമെൻറ് മണ്ഡലം വികസന രേഖയ്ക്ക് രൂപം നൽകുന്നതിനും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. കോട്ടയം ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, അഡ്വ.കെ .ഫ്രാൻസിസ് ജോർജ് എം പി, കോൺഗ്രസ് ഐ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ. സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി, കുര്യൻ ജോയി, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ്, വിവിധ ഘടക കക്ഷി നേതാക്കളായ സലിം പി മാത്യു, അഡ്വ. ജെയ്സൺ ജോസഫ്, ഫറൂഖ് പാലപ്പറമ്പിൽ, തോമസ് കണ്ണംന്തറ, ജാൻസ് കുന്നപ്പള്ളി , തമ്പി ചന്ദ്രൻ, ടോമി വേദഗിരി, ടിആർ മദൻലാൽ, അസീസ് കുമാരനെല്ലൂർ, സ്റ്റീഫൻ ജേക്കബ്, മാഞ്ഞൂർ മോഹൻ കുമാർ, ലൂക്കോസ് മാക്കിൽ, ജോണി അരീക്കാട്ടേൽ, മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, ആന്റണി തുപ്പലഞ്ഞിയിൽ, പി.യു അബ്ദുൾ സലാം, സിബി കൊല്ലാട്, നന്തിയോട് ബഷീർ, ജോയി ചെട്ടിശ്ശേരി, എബി പൊന്നാട്ട് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles