ന്യൂസിലൻഡിനെ വീഴ്ത്തി അഫ്ഗാൻ ! ലോകകപ്പിലെ രണ്ടാം അട്ടിമറി 

ഗയാനാ : ട്വൻ്റി 20 ലോകകപ്പിൽ വീണ്ടും അട്ടിമറി. ലോകകപ്പ് പ്രതീക്ഷയുമായി എത്തിയ സ്യൂസിലൻഡിനെ അഫ്ഗാനിസ്ഥാൻ ആണ് അട്ടിമറിച്ചത്. 84 റണ്ണിൻ്റെ വമ്പൻ തോൽവിയാണ് കിവികൾ നേരിട്ടത്. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഫ്ഗാൻ – 159/6

ന്യൂസിലൻഡ് – 75/10

ടോസ് നേടിയ കിവികൾ അഫ്ഗാനിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. റഹ്മത്തുള്ള ഗുർബാസും (80) ഇബ്രാഹിം സർദാനും (44) , ഒമറാസിയും (22) മികച്ച തുടക്കം നൽകിയതോടെ അഫ്ഗാൻ മികച്ച സ്കോർ നേടി. ട്രെൻ്റ് ബോൾട്ടും മാറ്റ് ഹാരിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ, ലോക്കി ഫെർഗുൻസൺ ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിനെ അഫ്ഗാൻ ബൗളർമാർ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. റണ്ണെടുക്കും മുൻപ് ഫിൻ അലെനും (0) , സ്കോർ ബോർഡിൽ എട്ടു റണ്ണുള്ളപ്പോൾ ഡെവൺ കോൺവെയും (8) മടങ്ങി. ഗ്ളെൻ ഫിലിപ്സും (18) , മാറ്റ് ഹാരിയും (12) മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. നാലു വിക്കറ്റ് വീതം വരുത്തിയ റാഷിദ് ഖാനും ഫാറൂഖിയും ആണ് ന്യൂസിലൻഡിലെ തകർത്തത്. മുഹമ്മദ് നബി രണ്ട് ടിക്കറ്റ് എടുത്തു. 

Hot Topics

Related Articles