അക്ഷര നഗരിയിൽ പഴമയുടെ അക്ഷരത്താളുകൾ ;ബേക്കർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിൽ  പത്ര-മാസികകളുടെ  പ്രദർശനം

കോട്ടയം : ബേക്കർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ  ആഭിമുഖ്യത്തിൽ പത്ര-മാസികകളുടെ  ശേഖരത്തിന്റെ ഒരു പ്രദർശനം ജൂൺ 19 ബുധൻ രാവിലെ 11 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കുന്നു. 

Advertisements

 ആധുനിക മനുഷ്യൻ ഇ-വായനയുടെ ലോകത്തേക്ക് ചേക്കേറുമ്പോൾ അച്ചടി  മഷിപുരണ്ട അക്ഷരങ്ങളെയും അക്ഷരത്താളുകളെയും അവയുടെ പഴമ മനസിലാക്കി നെഞ്ചോടു ചേർക്കുകയും നിധിപോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മുണ്ടക്കയം റിട്ട.  വില്ലേജ് ഓഫീസർ കൂടിയായ അമ്പഴത്തിനാൽ റ്റി. എസ് മുഹമ്മദിന്റെ യാണ് ഈ പത്ര ശേഖരം. ലോകത്തിലും ഇന്ത്യയിലും കേരളത്തിലും നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുടെ വാർത്തകൾ വന്ന പത്രങ്ങൾ അദ്ദേഹം സൂക്ഷിക്കുന്നു. ഈർപ്പം തട്ടാതെ പൊടിയാതെ കാലങ്ങളോളം ഇത്തരം പത്രമാസികൾ സൂക്ഷിക്കുകകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്.ഈ അക്ഷരത്താളുകളുടെ കൂട്ടത്തിൽ 1890 മുതൽ 2024 വരെയുള്ള കാലയളവിലെ പ്രധാന ദിനപത്രങ്ങൾ ഇവയിൽ 1947 ഇന്ത്യക്ക് സ്വാതന്ത്ര്യം കാട്ടിയ വാർന്ന1964 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ മരണം , 1984 ൽ ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത്, തുടങ്ങിയ അടങ്ങിയ 160 ദിനപത്രങ്ങൾ, 2000 ൽ പരം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വാരികകൾ , ദ്വൈവാരിക , മാസിക , ബാലമാസിക , ത്രൈമാസിക . ഇയർബുക്ക് , വാർഷിക പതിപ്പുകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് ഉള്ളത്. ബേക്കർ മെമ്മോറിയൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ  ഷിബു തോമസ് അധ്യക്ഷത വഹിക്കുന്ന പ്രദർശന സമ്മേളനവും വായനാദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

 സാഹിത്യകാരിയും പൊതു പ്രവർത്തകയും സി.എം എസ് കോളേജ് അധ്യാപികയുമായ ഡോ.അർച്ചന എ.കെ. നിർവ്വഹിച്ചു . വായന ദിന സന്ദേശം , എൻ്റെ വായന അനുഭവങ്ങൾ, വായനക്വിസ് എന്നിവ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.ഹയർ സെക്കണ്ടറി മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശന പരിപാടിയുടെ കോഡിനേറ്റർമാരായ റേയ്ച്ചൽ നിസി നൈനാൻ , ആശാ ബിനു എന്നിവർ  പരിപാടി കൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles