കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറിനെയാണ് കുമരകം പൊലീസ് പിടികൂടിയത്. ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പ്രതിയെന്നു തിരിച്ചറിഞ്ഞ കുമരകം പൊലീസ് സംഘം ഇയാൾക്കായി അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ അമ്പലപ്പുഴയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, ഇയാളെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.
Advertisements