ലഹരിക്കായി വേദനസംഹാരികള്‍ : അമിത അളവില്‍ കുത്തിവച്ച യുവാവ് ചികിത്സതേടി 

തിരുപ്പൂർ: വേദനസംഹാരികള്‍ ലഹരിക്കായി അമിത അളവില്‍ കുത്തിവെച്ചതോടെ യുവാവ് ചികിത്സതേടി. തിരുപ്പൂർ ചാമുണ്ടിപുരത്ത് തയ്യല്‍ക്കട നടത്തുന്ന സെല്‍വമണിയാണ് (21) ചികിത്സതേടിയത്. സംഭവത്തില്‍ ഫാർമസി ഉടമയടക്കം രണ്ടുപേർ അറസ്റ്റില്‍. തിരുപ്പൂർ കുളത്തുപുത്തൂരില്‍ ഫാർമസി നടത്തുന്ന മണിവണ്ണൻ (30), യുവാവിന്റെ അയല്‍വാസിയായ ഗോകുല്‍ (23) എന്നിവരെ അനുപ്പർപാളയം പോലീസ് അറസ്റ്റുചെയ്തു.

Advertisements

സെല്‍വമണി ആവശ്യപ്പെട്ടപ്രകാരം ഗോകുലാണ് വേദനസംഹാരികള്‍ കുത്തിവെച്ചത്. കുത്തിവെപ്പെടുത്ത കൈ വീർത്തതോടെ സെല്‍വമണി തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വേദനസംഹാരികള്‍ ലഹരിക്കായി അമിത അളവില്‍ കുത്തിവെച്ചെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലില്‍ സെല്‍വമണിയും ഗോകുലും മണിവണ്ണൻ നടത്തുന്ന ഫാർമസിയില്‍നിന്നാണ് സ്ഥിരമായി വേദനസംഹാരികള്‍ വാങ്ങുന്നതെന്നും മൊഴിനല്‍കി. ഫാർമസിയില്‍ച്ചെന്ന് പരിശോധിച്ചപ്പോള്‍ സ്റ്റോക്കില്‍പ്പെടുത്താത്ത 450 സ്ട്രിപ്പ് വേദനസംഹാരികളും നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള ഗുളികകളും പോലീസ് പിടിച്ചെടുത്തു.

Hot Topics

Related Articles