ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ 47 കാരൻ മരിച്ചു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്. ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്. വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ച് ദിവസം മുമ്ബ് ഒരാൾ മരിച്ചിരുന്നു.

Advertisements

Hot Topics

Related Articles