കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു; കേസെടുത്തത് അമ്മയുടെ പരാതിയിൽ; അച്ഛൻ ഒളിവിൽ

ചിങ്ങവനത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം ലേഖകൻ

പാക്കിൽ: മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പാക്കിൽ സ്വദേശിയായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. 35 കാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ പിതാവ് ഒളിവിൽ പോയി. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോൾ പിതാവ് കുട്ടിയെ കടന്നു പിടിക്കുന്നതാണ് കണ്ടത്. തുടർന്നു, നഗരസഭ അംഗം ധന്യ ഗിരീഷിനെ കണ്ട് വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്നു, ധന്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ബുധനാഴ്ച വൈകിട്ടോടെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി സംസാരിക്കാത്തതിനാൽ പൊലീസിനു മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു.

Hot Topics

Related Articles