കോട്ടയം : കോട്ടയം കാരാപ്പുഴ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ മുകളിൽ മൂന്നാം നിലയിലെ ഭിത്തിയിൽ കൂട് കൂട്ടിയ പെരുന്തേനീച്ച കൂട് വനം വകുപ്പ് അധികൃതർ എത്തി പരിശോധിച്ചു. 800ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ തേനീച്ച ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അവധി നൽകിയിരുന്നു. ഇന്ന് എൽ പി യുപി വിഭാഗത്തിന് അവധി അവധി നൽകി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളെ പഴയ ബിൽഡിങ്ങിലേക്ക് മാറ്റിയാണ് ക്ലാസ്സ് നടത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ടോടെ എത്തി കൂട് നീക്കം ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഏറെ അപകടകാരികളായ വിഭാഗത്തിൽ പെട്ട തേനീച്ചകൾ ആണ് ഇവിടെ മൂന്ന് ദിവസമായി കൂട് കൂട്ടിയിരിക്കുന്നത്.
Advertisements