കൊവിഡ് മൂന്നാം തരംഗത്തിൽ ജില്ല സിയിലെത്തിയാൽ എന്തു പറ്റും; കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇനി വരാനിരിക്കുന്നത് ഈ നിയന്ത്രണങ്ങൾ; പ്രഖ്യാപനം വൈകിട്ട് ജില്ലാ കളക്ടർ നടത്തും; നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ

കോട്ടയം: കൊവിഡ് പടർന്നു പിടിക്കുന്നതോടെ കോട്ടയം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതോടെയാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisements

ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്. സി കാറ്റഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. മതപരമായ ചടങ്ങുകൾ ഓൺ ലൈനിൽ മാത്രം.
കോളജുകളിൽ അവസാന സെമസ്റ്റർ ക്ളാസുകൾ മാത്രമേ ഓഫ്ലൈനിൽ നടക്കൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതു പരിപാടികൾക്ക് വിലക്ക്. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.

Hot Topics

Related Articles