പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് പ്രതിനിധി മഞ്ജു രാജേഷ് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു; പരുപാടിയിൽ പങ്കെടുത്ത് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ

പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ 20-ാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ് പ്രതിനിധി മഞ്ജു രാജേഷ് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ
എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് കൗൺസിൽ ഹാളിൽ രാവിലെ 11.15 നാണ് സത്യപ്രതിജ്ഞ നടന്നത്.

Advertisements

തുടർന്ന് നടന്ന അനുമോദന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, കോൺഗ്രസ് നേതാക്കളായ സിബി ജോൺ, ജോണി ജോസഫ്, ഇട്ടി അലക്സ്, ജയൻ ബി മഠം, സിസി ബോബി, എബിസൺ കെ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ജു രാജേഷ് മറുപടി പ്രസംഗം നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.