എരുമേലിയില്‍ ഓട്ടോയും – സ്‌കൂട്ടറും കൂട്ടിയിടിച്ചു : അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു 

എരുമേലി : എരുമേലിയില്‍ ഓട്ടോയും – സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെച്ചുച്ചിറ ചെമ്പനോലി സ്വദേശി ആരിശേരില്‍ വീട്ടില്‍ മാത്യൂ( കുഞ്ഞുമോന്‍)ആണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ച യാത്രക്കാരായ ആലോലില്‍ ജയ (49), ഇവരുടെ മകന്‍, ഓട്ടോ ഡ്രൈവര്‍ പൂവേലിക്കുന്നേല്‍ ചന്ദ്രമോഹനന്‍(62) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കരിങ്കല്ലുംമൂഴിക്ക് സമീപമായിരുന്നു അപകടം. പത്തനംതിട്ടയില്‍ ജയയുടെ മകന്റെ എന്‍ജിനീയറിംഗ് അഡ്മിഷന്‍ ആവശ്യത്തിനായി പോയി മടങ്ങി വരുകയായിരുന്ന ഓട്ടോയും – വെച്ചുച്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ എരുമേലി സി എച്ച് സിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും – മാത്യൂസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രാവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ മാത്യൂസ് മരിക്കുകയായിരുന്നു. എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.