കൂരോപ്പട കൂവപ്പൊയ്കയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ടു ; അപകടത്തിൽ പെട്ടത് കോട്ടയം വാരിശ്ശേരി സ്വദേശി ആനന്ദിന്റെ ബൈക്ക്

കോട്ടയം : കോട്ടയം കൂരോപ്പടയിൽ കൂവപ്പൊയ്ക ആശ്രമത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ടു. കോട്ടയം വാരിശ്ശേരി സ്വദേശി കാരിക്കത്തറ ആനന്ദിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.

Advertisements

കൂവപൊയ്ക ആശ്രമത്തിന് സമീപമുള്ള വളവിൽ വാഹനം നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽ ബൈക്കിന്റെ മുൻ വശം പൂർണ്ണമായും തകർന്നു . പരിക്കേറ്റ യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടി ഫയർ ഫോഴ്സിൽ നിന്നുള്ള ആംബുലസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. യുവാവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിയാതെ നിയന്ത്രണം നഷ്ടമായ വാഹനം നേരെ അടുത്തുള്ള തോട്ടത്തിലേക്ക്  ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിന്റെ എതിർവശത്ത് കൂട്ടിയിട്ടിരുന്ന വിറക് കൂനയിൽ ബൈക്ക് ഇടിച്ച് നിന്നത് മൂലം കുടുതൽ അപകടം ഒഴിവായി. പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നുള്ള  ഓഫീസർമാരായ അനീസ് ,മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയ്ക്ക് സാരമായ പരിക്ക് ഏറ്റിട്ടുണ്ട്.

Hot Topics

Related Articles