പത്തനംതിട്ട: വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം.
Advertisements