കോട്ടയം : നാട്ടകം കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി ഹൈവേ കുഴിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി കത്ത് നൽകി. നാട്ടകം കുടിവെള്ള ജനകീയ സമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടുകണ്ട് കത്ത് നൽകിയത്. നേരത്തെ എം സി റോഡ് കുഴിച്ച് നവീകരണത്തിന്റെ ഭാഗമായി നീങ്ങിയതോടെ നാട്ടിലും കുടിവെള്ള പദ്ധതി തടസ്സപ്പെട്ടിരുന്നു. പിന്നാലെയാണ് കുഴിവുള്ള പദ്ധതി കർമ്മസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങുകയും വിവിധ ജനപ്രതിനിധികളെ കണ്ട് കത്ത് നൽകുകയും ചെയ്തത്.
Advertisements