എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; എം.ജി സർവകലാശാല ജീവനക്കാരിയ്ക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് ആർപ്പൂക്കര സ്വദേശിയായ ജീവനക്കാരിയെ

കോട്ടയം: എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നു വിജിലൻസ് പിടികൂടിയ ജീവനക്കാരിയെ എം.ജി സർവകലാശാല സസ്‌പെന്റ് ചെയ്തു. മഹാത്മാഗാന്ധി സർവ്വകലാശാല, പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ. എൽസിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി രജിസ്ട്രാർ അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവകലാശാല ക്യാമ്പസിൽ നിന്നുമാണ് ഇവരെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രഫഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷത്തോളം രൂപ ഇവർക്ക് ആദ്യ ഗഡുവായി, അക്കൗണ്ട് വഴി ഇട്ടു നൽകിയിരുന്നു. ബാക്കി തുകയുടെ ആദ്യ ഗഡു ആയ 15000 രൂപ നൽകുന്നതിനിടെയാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. തുടർന്ന്, ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles