ഏറ്റുമാനൂർ: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ച 9.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പുന്നത്ര മുകളേൽ വീട്ടിൽ കുര്യൻ ജോസഫ് (62) നെ യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, ഏറ്റുമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്.
ഇയാൾ കൂടിയ അളവിൽ മദ്യം വാങ്ങി അനധികൃതമായി കൈവശം വെച്ച് കൂടിയ വിലയ്ക്ക് കച്ചവടം നടത്തുന്നതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം, കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാർ സി.ആർ, എസ്.ഐ മാരായ പ്രക്ഷോഭ്, ഭരതൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസി ഓഫിസർമാരായ ലെ നീഷ്, അനൂപ്, ജില്ലാ പൊലീസ് മേധാവിയുടെ ഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ ,ശ്രീജിത്ത് ബി നായർ, തോംസൺ കെ. മാത്യു, അജയകുമാർ, അനീഷ് വി.കെ, ഷിബു പി.എം ഷമീർ സമദ്, അരുൺ എസ്. എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.