റാന്നിയില്‍ മഴക്കെടുതി നേരിട്ട ഇടങ്ങളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും സംഘവും; നാശനഷ്ടം രേഖപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ എത്തിക്കും; അടിയന്തിര സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ.രാജനും

പത്തനംതിട്ട: മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.. കഴിഞ്ഞ ദിവസത്തെ മഹാപ്രളയത്തില്‍ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . പ്രളയം മൂലം ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടം കൃത്യമായി എത്രയും വേഗം രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു .ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രം മരുന്ന് ഭക്ഷണം എന്നിവ അടിയന്തരമായി ഉറപ്പാക്കണം. കോവിഡ് മഹാമാരിയില്‍ തകര്‍ന്നുനില്‍ക്കുന്ന വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം. ഇവര്‍ക്കും സഹായ ഉണ്ടാകണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. റാന്നി താലൂക്കാശുപത്രി, മാമുക്ക് , ഇട്ടിയപ്പാറ ടൗണ്‍ ,മക്കപ്പുഴ അങ്ങാടി പേട്ട ,ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍ പ്രദേശങ്ങള്‍ ഞങ്ങള്‍ മന്ത്രി ത്രി സന്ദര്‍ശിച്ചു. എം എല്‍ എയെ കൂടാതെ മുന്‍ എംഎല്‍എ രാജു എബ്രഹാം സിപിഐഎം ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ് അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി എന്നിവര്‍ റാന്നിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു.

Advertisements

കോട്ടാങ്ങല്‍ ഭാഗത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടേയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. അടിയന്തരമായി പ്രദേശം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ യുവജനസംഘടനകളുടെ പ്രത്യേക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ പോകാന്‍ കഴിയാതെ സമീപ വീടുകളില്‍ അഭയം പ്രാപിച്ചവര്‍ക്കും അത് ക്യാമ്പുകള്‍ ആയി പരിഗണിച്ച് അവിടങ്ങളില്‍ സഹായമെത്തിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു വര്‍ഗ്ഗീസ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബഹു.മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. മഴക്കെടുതികള്‍ കേരളത്തില്‍ വീണ്ടും ദുരിതം വിതയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ മുതല്‍ കാണുന്നത്. മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവര്‍ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്ത ബാധിതരായവര്‍ക്കൊപ്പം കോളനികള്‍ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്.

റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രക്ഷാപ്രവര്‍ത്തനം, പുനരധിവാസം തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കാനായി പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അവധിദിനങ്ങളിലും ജോലിയില്‍ മുഴുകാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബഹു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഈ ദുരിതം അതിജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ വകുപ്പ് പ്രതിബദ്ധതയോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്യപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.