കൊല്ലാട് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: കൊല്ലാട് കൊല്ലംകവല ഭാഗത്ത് മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലാട് കൊല്ലംകവല കണിയാംപൊയ്കയിൽ ബിജു (ഇമ്പീച്ചി ബിജു – 58)വിനെയാണ് മകൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈപ്പത്തിയ്ക്കു വെട്ടേറ്റ ബിജുവിനെ കോട്ടയം ഈസ്റ്റ് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലാട് കൊല്ലംകവലയിൽ താമസിക്കുന്ന അച്ഛനും മകനും തമ്മിൽ നിരന്തരം വഴക്കായിരുന്നു. മദ്യലഹരിയിൽ ഇരുവരും ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതേ തുടർന്ന് ബിജുവിന് വെട്ടേൽക്കുകയായിരുന്നു. ബിജുവിന് വെട്ടേറ്റ ഉടൻ മകൻ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം നാട്ടുകാർ ബഹളം കേട്ട് വിവരം അറിയിച്ചതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് ജീപ്പിൽ തന്നെയാണ് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത്. കൈയ്ക്കു വെട്ടേറ്റ ബിജുവിന്റെ നില ഗുരുതരമല്ല. കയ്യിൽ നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബിജുവിന്റെ മകനെതിരെ കഞ്ചാവ് കേസ് അടക്കം നിലവിലുണ്ട്. അച്ഛനും മകനും തമ്മിൽ നിരന്തരം വഴക്കും അടിപിടിയും പതിവാണെന്നും പൊലീസ് പറഞ്ഞു.