തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗതാഗത മന്ത്രിക്ക് കാര്യമില്ലെന്ന് നടനും മന്ത്രിയുമായി കെ.ബി ഗണേഷ് കുമാർ. ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടെന്നും റിപ്പോർട്ടിന് മേല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് സർക്കാരാണ് അല്ലാതെ ഗണേഷ് കുമാറല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നോട് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും പരാതി പറഞ്ഞാല്‍ അത് പച്ചയ്ക്ക് പുറത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞാല്‍ ചോദിക്കുമെന്ന് വ്യക്തമായ ധാരണ മിക്കവർക്കുമുണ്ട്. അതാണ് സ്വഭാവമെന്നറിയാം. അതുകൊണ്ടാണ് സിനിമയില്‍ വലിയ അവസരമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
വിശ്രമിക്കാനുള്ള സൗകര്യമില്ല, ടോയ്ലറ്റ് സൗകര്യമില്ല എന്നുള്ളതൊക്കെ വാസ്തവമാണ്. പുറത്തുകിട്ടിയ കടലാസ് വായിക്കാതെ പുറത്തുവിടാത്ത ഭാഗത്തെ ചർച്ച ചെയ്യേണ്ടതില്ല. അതിന് തന്നെ നിർബന്ധിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരകളുടെയും വേട്ടക്കാരുടെയും പേരുകള്‍ അതിലില്ല, പിന്നെ ഇല്ലാത്ത കാര്യത്തെ കുറിച്ച് വെറുതെ സംസാരിക്കുന്നതെന്തിനാണ്. കാണാത്തൊരു രേഖയെ കുറിച്ച് ചർച്ചയ്ക്ക് താനില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാൻ സിനിമാ സെറ്റില്‍ തന്നെ സൗകര്യമുണ്ടെന്നും കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.