വെച്ചൂർ : കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനിമെരിറ്റ് അവാർഡ് വിതരണം നടത്തി. മണ്ഡലംപ്രസിഡൻറ് വി.ടി.സണ്ണി യുടെഅധ്യക്ഷതയിൽ നടന്ന മെറിറ്റ്അവാർഡ് വിതരണ സമ്മേളനം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും നാടിനും അഭിമാനിക്കാവുന്ന തരത്തിൽ കൂടുതൽ ഉയരങ്ങളിലെത്തുന്നതിന് വിദ്യാർഥികൾക്ക് കരുത്തുപകരുന്നതിന് പുരസ്കാരങ്ങളും അനുമോദനങ്ങളും സഹായകരമാകുമെന്ന് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ എസ് എസ് എൽ സി, പ്ലസ്ടു ബിരുദ പ്രഫഷണൽ കോഴ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉപഹാരം നൽകി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജിജോർജ് , പഞ്ചായത്ത് അംഗങ്ങളായ സ്വപ്നാ മനോജ്, ബിന്ദുരാജ് ,ആൻസിതങ്കച്ചൻ, പി. വി.ജയന്തൻ, എം.രഘു,കെ.സുരേഷ്കുമാർ, ജോസഫ് വടക്കേടത്ത്,ടി.ഒ. വർഗീസ്, പി. .ഒ. വിനയചന്ദ്രൻ,ജ്യോതിഷ് കുമാർ ,അമ്മിണി ഗോപാലൻ, സി.ഡി ജോസ് തുടങ്ങിയവർ പങ്കെടുത്തു.