തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ സംവിധായകനും നടുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മന്ത്രിയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് എതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ആരോപണവുമായി രംഗത്ത് എത്തിയത്. രണ്ട് ദിവസം ഇദ്ദേഹം രാജി വൈകിപ്പിച്ചത് വിവാദമായിരുന്നു. മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിച്ചതും വലിയ ചർച്ചയായി മാരിയിരുന്നു. ഇതിന് ഒടുവിലാണ് ഇപ്പോൾ രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്.
Advertisements