കെ പി പി എല്ലിൽ നിന്നുരാസമാലിന്യങ്ങൾ മൂവാറ്റുപുഴയാറിലേക്കു എൽഡിഎഫ് പ്രതിഷേധ ധർണ നടത്തി :   സി പി എം ഏരിയ സെക്രട്ടറി കെ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു 

വെള്ളൂർ: പത്രക്കടലാസ് നിർമ്മാണ ഫാക്ടറിയായ  കെ പി പി എല്ലിൽ  നിന്ന് പുറംതള്ളുന്ന രാസ മാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിൻ്റെ  നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിൽ ധർണ നടത്തി. ഇന്നലെ  രാവിലെ 10ന്കെ പി പി എൽ ഗേറ്റിന് മുന്നിൽ നടന്ന ധർണാ സമരം സി പി എം തലയോലപറമ്പ്  ഏരിയ സെക്രട്ടറി 

Advertisements

കെ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാസമാലിന്യങ്ങൾ അടങ്ങിയ മലിനജലംശരിയായ രീതിയിൽ സംസ്കരിക്കാതെ പുഴയിലേക്ക്

 നേരിട്ട് ഒഴുക്കുന്നതു മൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലം ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനപ്പെടുകയാണെന്നും സമീപ പഞ്ചായത്തുകളിലെ ജനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ കെ.ശെൽവരാജ് അഭിപ്രായപ്പെട്ടു. പുഴയിലെ കുടിവെള്ള പദ്ധതികൾക്കും വെള്ളൂർ,തലയോലപറമ്പ്,മറവൻതുരുത്ത്, ചെമ്പ്,തലയാഴം,ടിവി പുരം, വൈക്കം നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തേയും മലിനീകരണം പ്രതികൂലമായി ബാധിക്കുകയാണെന്നും മാലിന്യം കുറ്റമറ്റ രീതിയിൽ സംസ്കരിക്കാതെ പുറത്തുവിട്ട് ജലമലീനീകരണം തുടർന്നാൽ കമ്പനിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ തുടങ്ങാൻ നിർബന്ധിതരാകുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് നേതൃത്വം ഫാക്ടറിക്കുള്ളിലെത്തി മലിനീകരണത്തിൻ്റെ രൂക്ഷത കമ്പനി അധികൃതരെ ബോധ്യപ്പെടുത്തി ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നൽകി. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക  അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, എം.പി. ജയപ്രകാശ്, ലൂക്ക് മാത്യു, കെ.ഡി. വിശ്വനാഥൻ, ടി.വി. ബേബി, ടി.വി. രാജൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, ആനന്ദവല്ലി  തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.