ചെന്നൈ : തമിഴ് സിനിമാ ലോകത്ത് എപ്പോഴും ഗോസിപ്പുകളിലും വിവാദങ്ങളിലും അകപ്പെടുന്ന നടനാണ് ചിമ്ബു. നയൻതാര-ചിമ്ബു പ്രണയം ഒരു കാലത്ത് വലിയ തോതില്‍ ചർച്ചയായതാണ്.ഈ സിനിമയ്ക്ക് മുമ്ബ് ചിമ്ബുവിന്റെയും നയൻതാരയുടെയും വല്ലവനില്‍ താൻ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നെന്ന് നന്ദു പറയുന്നു. എല്ലാ കാലത്തും നായികയോടൊപ്പം സംസാരിക്കാനുള്ള അവസരം നായകന് ലഭിക്കും. നയൻതാരയും ചിമ്ബുവും സംസാരിച്ച് സൗഹൃദത്തിലായി. നയൻതാര തന്റെ ഷോട്ട് കഴിഞ്ഞാലും കാരവാനിലേക്ക് പോകില്ല.
എന്റെ ഫോണിന് ചില സമയത്ത് സിഗ്നല്‍ കിട്ടില്ല. ഞാൻ സെറ്റില്‍ പോയപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലേ എന്ന് നയൻതാര ചോദിച്ചു. എന്റെ ഫോണ്‍ വാങ്ങി നിലത്തെറിഞ്ഞു. ഫോണ്‍ തകർന്നു. എനിക്കാകെ ഒരു ഫോണേയുള്ളൂ. നയൻതാര ചിമ്ബുവിനെ വിളിച്ചതാണ്. വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ഒപ്പമുള്ള എന്നെ വിളിച്ചു. എന്റെ ഫോണില്‍ കോള്‍ റീച്ച് ആയില്ല. അതിനാണ് ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എനിക്ക് വല്ലാതായി. നയൻതാര അസിസ്റ്റന്റ്സിനെക്കൊണ്ട് വീണുപോയ ഫോണ്‍ എടുപ്പിച്ചു. അതില്‍ നിന്നും സിം ഈരി അവരുടെ ഫോണില്‍ ഇട്ട് ആ ഫോണ്‍ എനിക്ക് തന്നു. ഇത്തരം സംഭവങ്ങള്‍ സെറ്റിലുണ്ടായിട്ടുണ്ടെന്ന് നന്ദു പറയുന്നു. നയൻതാര ചിമ്ബുവിന് മേല്‍ പൊസസീവ് ആയിരുന്നെന്നും സംവിധായകൻ പറയുന്നു.
അവർ വഴക്കുണ്ടാക്കി പിരിഞ്ഞതല്ല. ഒരു ഘട്ടത്തില്‍ ആലോചിച്ച് പിരിഞ്ഞു. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിന് വേണ്ട പക്വത ഇല്ലെന്ന് മനസിലാക്കി രണ്ട് പേരും സംസാരിച്ച് പിരിഞ്ഞു. ഇതുകൊണ്ടാണ് ഇന്നും ഇവർ സുഹൃത്തുക്കളായി തുടരുന്നതെന്നും നന്ദു അഭിപ്രായപ്പെട്ടു. അവർ പ്രണയിക്കുന്നതിന് മുമ്ബേ ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്. തന്റെ കരിയറിന് വേണ്ടി നയൻതാര ചുംബന ഫോട്ടോഷൂട്ടുകള്‍ക്ക് തയ്യാറായതാണെന്നും സംവിധായകൻ പറഞ്ഞു.
വല്ലവൻ സിനിമയുടെ സമയത്ത് വിഘ്നേശ് ശിവൻ പ്രഭു സോളമന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുകയാണ്. പോടാ പോടി എന്ന സിനിമയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്. പോടാ പോടിയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കവെ വാലിഭൻ എന്ന സിനിമ ചിമ്ബു കമ്മിറ്റ് ചെയ്തു. ആ സിനിമയുടെ ചർച്ചയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്.
പോടാ പോടി ഉപേക്ഷിക്കുകയാണെന്ന് അന്ന് വിക്കി എന്നോട് പറഞ്ഞിരുന്നു. അമിത ബഡ്ജറ്റും ചിമ്ബുവിന്റെ ഡൊമിനേഷനുമായിരുന്നു കാരണം. ആ ചെറുപ്പക്കാരൻ അന്ന് ഏറെ വിഷമിച്ചു. സിനിമ ഉപേക്ഷിച്ചാല്‍ പിന്നീട് മറ്റൊരു സിനിമയ്ക്ക് ഡേറ്റ് ആരും തരില്ല. അഡ്ജസ്റ്റ് ചെയ്ത് ഷൂട്ടിംഗ് പൂർത്തിയാക്കെന്ന് ഞാൻ അന്ന് ഉപദേശിച്ചു.
വിഘ്നേശ് ശിവന്റെ അമ്മ ചിമ്ബുവിനെ വിളിച്ച് സംസാരിച്ചു. വിഘ്നേശ് ശിവന് സിനിമയെടുക്കാനറിയില്ലെന്നാണ് ചിമ്ബുവിന്റെ വാദം. അമ്മ ചിമ്ബുവുമായി സംസാരിച്ച ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായതെന്നും നന്ദു വ്യക്തമാക്കി.