കോവിഡ് പരിശോധന ഫലം ഓണ്‍ലൈനില്‍ അറിയാം: ഡിഎംഒ ഡോ. എല്‍.അനിതാ കുമാരി

ഓരോ വ്യക്തിക്കും അവരവരുടെ കോവിഡ് പരിശോധനാഫലം ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ അറിയാന്‍ കഴിയുമെന്നും, റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാ കുമാരി അറിയിച്ചു. ഇതിനായി ആദ്യം http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പരിശോധന സമയത്ത് ലഭിച്ച എസ്ആര്‍എഫ് ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. എസ്ആര്‍എഫ് ഐഡി അറിയില്ലെങ്കില്‍ know your എസ് ഐ ഡി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി എസ്ആര്‍എഫ് ഐഡി മനസ്സിലാക്കി തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ ഇപ്രകാരം റിസള്‍ട്ട് സ്വയം അറിയുവാന്‍ സാധിക്കും എന്നും ഫലം വരുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും ഡിഎംഒ അറിയിച്ചു.

Advertisements

Hot Topics

Related Articles