തലച്ചോറും ഹൃദയവും പ്രവർത്തനക്ഷമമായി! വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു; ആശ്വാസകരമായി സുരേഷിന്റെ സ്ഥിതി

കോട്ടയം: തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെട്ടതോടെ മൂർഖന്റെ കടിയേറ്റ വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പാമ്പുകടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

Advertisements

തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ഇദ്ദേഹത്തെ ചികിത്സിയ്ക്കുന്ന ഡോക്ടർമാർ പറയുന്നത്. രാവിലെ 11 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാകും ഇതു സംബന്ധിച്ചുള്ള ബുള്ളറ്റിൻ പുറത്തിറക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയമിടിപ്പും രക്തസമ്മർദ്ദം സാധാരണ നിലയിൽ തന്നെ തുടരുന്നു. രാവിലെ 10ന് മെഡിക്കൽ സംഘം ചേർന്ന് നിലവിലെ സ്ഥിതി നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.