ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾക്ക് നിയമ സാധുതയില്ല; ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ബിറ്റ്കോയിന്‍, ഇതീറിയം പോലുള്ള മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്‍. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നവര്‍ അതിന് നിയമസാധുതയില്ലെന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

കേന്ദ്രബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ റുപ്പിക്ക് മാത്രമാണ് ഇന്ത്യയില്‍ നിയമസാധുതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെര്‍ച്വല്‍ സ്വത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ധനകാര്യ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിര്‍മ്മല സീതാരാമന്റെ നികുതി പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ ഡിജിറ്റല്‍ കറന്‍സികള്‍ക്കും ഇന്ത്യ നിയമസാധുത നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിറ്റ്കോയിന്‍അടക്കമുള്ള കറന്‍സികള്‍ക്ക് നിയമസാധുത നല്‍കാതിരുന്നതോടെ ഔദ്യോഗികമായ ഇടപാടുകള്‍ക്ക് ഇവ ഉപയോഗിക്കാനാവില്ല. ഇടപാടുകള്‍ നടത്തുന്ന രണ്ട് വ്യക്തികളാണ് ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നത്. നിങ്ങള്‍ക്ക് സ്വര്‍ണമോ, രത്നങ്ങളോ, ക്രിപ്റ്റോയോ വാങ്ങാം. എന്നാല്‍, ക്രിപ്റ്റോയുടെ മൂല്യത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.

Hot Topics

Related Articles