ബച്ചനുമായി വേർപിരിയുകയാണെന്ന വാർത്തകൾക്ക് വിരാമം; വ്യക്തമായ മറുപടി നൽകി ഐശ്വര്യ റായ്

മുംബൈ: അഭിഷേക് ബച്ചനുമായി വേർപിരിയുകയാണെന്ന തരത്തില്‍ പ്രചരിച്ച വാർത്തകള്‍ക്ക് ഒടുവില്‍ വിരാമമിട്ട് നടി ഐശ്വര്യ റായ്. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരാകുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാൻ തുടങ്ങിയത്. എന്നാല്‍ ഇതിന് ഇരുവരും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല.

Advertisements

പാരീസില്‍ ലോറിയല്‍ ഫാഷൻ വീക്കില്‍ പങ്കെടുക്കുന്ന ഐശ്വര്യയുടെ ഒരു വീഡിയോയാണ് വിവാഹമോചന വാർത്തകള്‍ക്ക് വിരാമമിടുന്നത്. ഐശ്വര്യ റായ് തന്റെ വിവാഹമോതിരം അണിഞ്ഞിരിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാലത് വിവാഹമോതിരം അല്ലെന്നും വിവാഹിതരായ സ്ത്രീകള്‍ പ്രത്യേകിച്ച്‌ മംഗലൂരുകാരായ സ്ത്രീകള്‍ ധരിക്കുന്ന പരമ്പരാഗത- സാംസ്കാരിക മോതിരമാണതെന്നാണ് ചിലർ വാദിക്കുന്നത്. താരം വിവാഹമോതിരം ധരിച്ച്‌ പ്രത്യക്ഷപ്പെട്ടതിനാല്‍ അഭിഷേകുമായി പിരിയുകയാണെന്ന് വാർത്തകള്‍ സത്യമല്ലെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ ബച്ചൻ കുടുംബം എത്തിയതാണ് വേർപിരിയല്‍ വാർത്തകള്‍ക്ക് ശക്തികൂട്ടിയത്. വിവാഹത്തിന് ഐശ്വര്യ മകള്‍ക്കൊപ്പമായിരുന്നു എത്തിയത്. അഭിഷേക് ബച്ചൻ മാതാപിതാക്കള്‍ക്കൊപ്പവും സഹോദരങ്ങള്‍ക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും അഭിഷേക് ബച്ചൻ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹമോചനം ആർക്കും എളുപ്പമല്ലെന്ന പോസ്റ്റില്‍ ലെെക്ക് ചെയ്താണ് അഭിഷേക് ബച്ചൻ അഭ്യൂഹങ്ങള്‍ക്ക് ശക്തി പക‌ർന്നത്.

എഴുത്തുകാരിയായ ഹീന ഖണ്ഡേല്‍വാള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച്‌ പോസ്റ്റിനാണ് അഭിഷേക് ലെെക്ക് ചെയ്തത്. അഭിഷേക് ബച്ചൻ പോസ്റ്റിന് ലെെക്ക് ചെയ്തിരിക്കുന്ന സ്ക്രീൻഷോർട്ടും നിരവധി പേർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.