തിരുവല്ല: മഴക്കാലത്ത് അപകടകരമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ റെയില്‍വേ അടിപ്പാത; കുറ്റൂര്‍ – മനയ്ക്കച്ചിറ റോഡിലെ അടിപ്പാത എന്നിവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുമരാമത്ത്, റെയില്‍വേ, ഇറിഗേഷന്‍ എന്നീ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹാരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി.
മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ ജോര്‍ജ് കുരുവിള, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുനില്‍ കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോളമ്മ തോമസ്, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാരീസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഇക്കാര്യം ഉന്നയിക്കുകയും ഡിഡിസി തീരുമാനപ്രകാരം ഈ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്.
തിരുവല്ലയിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണും; എംഎല്‍എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി
Advertisements