ഹൈദരാബാദ്: 11-ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാര്‍ഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വിശ്വാസം, ജാതി, മതം എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിച്ച രാമാനുജാചാര്യയെ സ്മരിക്കുന്നതാണ് സമത്വ പ്രതിമയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തില്‍ ‘പഞ്ചലോഹം’ കൊണ്ടാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്.