കോട്ടയം നഗരത്തിൽ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം: മെഡിക്കൽ കോളജ് വരെ പോകാൻ 300 രൂപ കൂലി! അമിത കൂലിയെ ചോദ്യം ചെയ്ത ഹോട്ടൽ ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണ ശ്രമം : പരാതിയുമായി ഹോട്ടൽ ഉടമ രംഗത്ത്

മെഡിക്കൽ കോളജിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : കോട്ടയം നഗര മധ്യത്തിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർക്ക് എതിരെ വീണ്ടും അമിത കൂലി , ഗുണ്ടായിസം ആരോപണം. കോഴിക്കോട് നിന്ന് മിന്നലിൽ കോട്ടയത്ത് വന്നിറങ്ങിയ യാത്രക്കാരനോട് അമിത കൂലി ആവശ്യപ്പെട്ടതായും , അമിത കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരനെ ഗുണ്ടാ സംഘത്തിനൊപ്പം എത്തി ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. ഇതേ തുടർന്ന് മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടൽ ഉടമ നൗഫൽ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Advertisements

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവങ്ങൾ. കോഴിക്കോട് പോയ ശേഷം തിരികെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയ നൗഫൽ മെഡിക്കൽ കോളജ് ഭാഗത്തെ തന്റെ ഹോട്ടലിലേയ്ക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചു. ഇയാൾ ആദ്യം പനമ്പാലം ഭാഗം വഴി പോകാൻ ശ്രമിച്ചു. ഇതോടെ ഇടപെട്ട നൗഫൽ , തനിക്ക് മെയിൻ റോഡ് വഴിയാണ് പോകേണ്ടതെന്ന് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥലത്ത് എത്തിയ ശേഷം ഓട്ടോ ഡ്രൈവർ നൗഫലിനോട് 300 രൂപ ഓട്ടോക്കൂലിയായി ആവശ്യപ്പെട്ടു. താൻ സ്ഥിരം യാത്ര ചെയ്യുന്ന ആളാണെന്നും 200 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്നും നൗഫൽ നിലപാട് എടുത്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി , തുടർന്ന് നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. അര മണിക്കൂറിന് ശേഷം നൗഫലിന്റെ ഹോട്ടലിന് മുന്നിൽ ഈ ഓട്ടോ ഡ്രൈവർ അടക്കം പത്തോളം പേർ എത്തി ഭീഷണി മുഴക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഹോട്ടൽ അടിച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവർമാർ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും നൗഫൽ പറയുന്നു. ഇതേ തുടർന്ന് നൗഫൽ കോട്ടയം ഗാന്ധിനഗർ പൊലീസിൽ ഓട്ടോ ഡ്രൈവർ പരാതിയും നൽകിയിട്ടുണ്ട്. ഇതിനിടെ നൗഫൽ കൂലി നൽകിയില്ലെന്നും ആക്രമിക്കാൻ ശ്രമിച്ചതായും കാട്ടി ഓട്ടോ ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരിട വേളയ്ക്ക് ശേഷം കോട്ടയം കെ.എസ്.ആർ.ടി.സിയിലെ ഓട്ടോ ഡ്രൈവർമാർക്ക് എതിരെ വീണ്ടും പരാതി ഉയർന്നിരിക്കുകയാണ്.

Hot Topics

Related Articles