തൃശൂർ: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു. ഒരു മാസത്തോളം അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. നാല്‍പ്പത് വയസായിരുന്നു. തമിഴ്നാട്ടില്‍ ജനിച്ച കൊമ്പനെ കേരളത്തിലെ ഉത്സവപ്പറപ്പുകളില്‍ എത്തിച്ചതോടെ ആരാധകരുടെ ആനച്ചന്തമായി കുട്ടൻകുളങ്ങര ശ്രീനിവാസൻ മാറി.
Advertisements
വിടർന്ന കൊമ്പഴകായിരുന്നു ശ്രീനിവാസന്റെ സവിശേഷത. 1991-ല്‍ തൃശൂർ പൂങ്കുന്നം ശ്രീ കുട്ടൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കിരുത്തി. ലക്ഷണ തികവുകൊണ്ടും അതിശയിപ്പിക്കുന്ന കൊമ്പുകളുടെ വളർച്ചകൊണ്ടും ആരാധകരെ നേടിയെടുത്ത ആനയാണ് കുട്ടൻകുളങ്ങര ശ്രീനിവാസൻ.