പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് എം ന്റെ നേതാക്കള്‍ക്ക് എതിരെ സജി മഞ്ഞക്കടമ്പന്‍ നടത്തിയ പുലഭ്യം പറച്ചില്‍ തികഞ്ഞ അബദ്ധജഡില പ്രയോഗമായിപ്പോയിയെന്നും അധികാരവും ജോലിയും ഇല്ലാത്തതു കൊണ്ട് വെറും പ്രസ്താവന തൊഴിലാളിയായി സജി മഞ്ഞക്കടമ്പന്‍ മാറിയിരിക്കുകയാണെന്നും കേരളാ കോണ്‍ഗ്രസ് എം യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.റോണി മാത്യൂ പറഞ്ഞു
സജി മഞ്ഞക്കടമ്പന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഇത്തരം നിലവാരം കുറഞ്ഞ ഭാഷ്യം എന്തുകൊണ്ടാണ് എന്ന് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകും.
ആരാണ് യഥാര്‍ത്ഥത്തില്‍ പ്രസ്താവനത്തൊഴിലാളിയെന്നു മനസിലാക്കുവാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലെ ചിത്രം ഒന്ന് പരിശോധിച്ചാല്‍ തന്നെ ധാരാളം, നിമയസഭാ സീറ്റ് ലക്ഷ്യമിട്ട് സജി പല കോപ്രായങ്ങളും കാട്ടിക്കൂട്ടി എന്നാല്‍ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നു മാത്രമല്ല ആകെ കൈയിലുണ്ടായിരുന്ന മെഡിക്കല്‍ കോളജ് ഉപദേശക സമിതി അംഗത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി പുറത്താക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമൂലമുണ്ടായ പരിഭ്രാന്തിയും തിരികെ സജീവമായിയെത്തുവാന്‍ നേതൃത്വത്തിന്റെ അരികിലെ മണിയടിയുമാണ് സജി മഞ്ഞക്കടമ്പന്റെ ഇപ്പോഴുള്ള വിലാപത്തിനുള്ള കാരണം.- അഡ്വ റോണി മാത്യു പറഞ്ഞു.