പത്തനംതിട്ട: തിരുവല്ല മഴുവങ്ങാട് ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. ഇദ്ദേഹത്തെ ഇതു വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വയോധികനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട അറിയിക്കണമെന്ന് അറിയിക്കുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0469 2600100
94 97 98 02 42
Advertisements