സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കും; ഞായറാഴ്ച ഇനി ലോക്ക് ഡൗൺ ഇല്ല; നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു; കൊവിഡ് അവലോകന യോഗത്തിലെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഞായറാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ ഒഴിവാക്കുന്നതിനും, സ്‌കൂളുകൾ പൂർണമായും മുഴുവൻ സമയം പ്രവർത്തിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് ലോകന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ തന്നെ നിയന്ത്രണം പിൻവലിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

സംസ്ഥാനത്ത് കൊവിഡ് കണക്കുകളിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടു വരാൻ തീരുമാനിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടു വന്ന് പ്രതിഷേധം തണുപ്പിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനും, തീയറ്ററുകൾ പ്രവർത്തിക്കുന്നതും, മാളുകൾ സജീമാകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ഈ മാസം 28 മുതൽ സ്‌കൂളുകൾ മുഴുവൻ സമയം തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. ഇനി എല്ലാ ദിവസവും വൈകിട്ട് വരെ സ്‌കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ ജില്ലകളിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനും തീരുമാനമായിട്ടുണ്ട്.

Hot Topics

Related Articles