ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം: ടോസ് വിൻഡീസിന് ; ഇന്ത്യയ്ക്ക് ബാറ്റിങ്ങ്

അ​ഹ്മ​ദാ​ബാ​ദ്: വി​ന്‍​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരമ്പര ല​ക്ഷ്യ​മി​ട്ടാണ് ഇ​ന്ന് ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നത്.

Advertisements

ആ​ദ്യ ക​ളി​യി​ല്‍ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി​യ രോ​ഹി​ത് ശ​ര്‍​മ​ക്കും കൂ​ട്ട​ര്‍​ക്കും ഇ​ന്നു​കൂ​ടി ജ​യി​ക്കാ​നാ​യാ​ല്‍ മൂ​ന്നു മ​ത്സ​ര പ​ര​മ്പര സ്വ​ന്ത​മാ​ക്കാം. ആ​ദ്യ ക​ളി​യി​ല്‍ ബൗ​ളി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യാ​ണ് ഇ​ന്ത്യ ജ​യി​ച്ചു​ക​യ​റി​യ​ത്. അ​ത് ഇ​ന്നും തു​ട​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൗ​ളി​ങ്ങി​ല്‍ സ്പി​ന്ന​ര്‍​മാ​രാ​യ യു​സ്വേ​ന്ദ്ര ച​ഹ​ലി​ന്റെ​യും വാ​ഷി​ങ്ട​ണ്‍ സു​ന്ദ​റി​ന്റെ​യും ഫോ​മാ​ണ് ടീ​മി​ന്റെ പ്ല​സ് പോ​യ​ന്റ്. ബാ​റ്റി​ങ്ങി​ല്‍ നാ​യ​ക​ന്‍ രോ​ഹി​തും ഫോ​മി​ലാ​ണ്. ആ​ദ്യ ക​ളി​ക്കി​ല്ലാ​തി​രു​ന്ന ലോ​കേ​ഷ് രാ​ഹു​ല്‍ കൂ​ടി തി​രി​ച്ചെ​ത്തു​ന്ന​ത് ടീ​മി​ന് ക​രു​ത്താ​കും. രാ​ഹു​ലി​നെ ഏ​ത് പൊ​സി​ഷ​നി​ല്‍ ക​ളി​പ്പി​ക്കു​മെ​ന്ന് ടീം ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഓ​പ​ണ​റാ​ണെ​ങ്കി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നും മ​ധ്യ​നി​ര​യി​ലാ​ണെ​ങ്കി​ല്‍ ദീ​പ​ക് ഹൂ​ഡ​യും പു​റ​ത്തി​രി​ക്കും.

Hot Topics

Related Articles