ആയിരം കിലോയിലധികം തൂക്കം വരുന്ന ഉ​ടു​മ്പന്‍ സ്രാ​വ് കരയ്ക്കടിഞ്ഞു : സ്രാവ് കരയ്ക്കടിഞ്ഞത് തിരുവനന്തപുരം വലിയ തുറയിൽ : വീഡിയോ കാണാം

വ​ലി​യ​തു​റ: ആ​യി​ര​ത്തി​ല​ധി​കം കി​ലോ തൂ​ക്കം വ​രു​ന്ന ഉ​ടു​മ്പന്‍ സ്രാ​വ് ചെ​റി​യ​തു​റ ക​ട​പ്പു​റ​ത്ത്​ ക​ര​ക്ക​ടി​ഞ്ഞു. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ക​മ്പവ​ല വ​ലി​ക്കു​ക​യാ​യി​രു​ന്ന ബീ​മാ​പ​ള്ളി സ്വ​ദേ​ശി​യു​ടെ വ​ല​യി​ലാ​ണ് സ്രാ​വ് കു​ടു​ങ്ങി​യ​ത്. ഉ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ല​മു​റി​ച്ച്‌ സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് തി​രി​കെ അ​യ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി.

Advertisements

എ​ന്നാ​ല്‍ സ്രാ​വ് വീ​ണ്ടും ക​ര​യി​ലേ​ക്കു​ത​ന്നെ അ​ടി​ച്ച്‌ ക​യ​റു​ക​യാ​യി​രു​ന്നു. സ്രാ​വി​നെ ക​ട​ലി​ലേ​ക്കു​വി​ടാ​ന്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ല്‍പെ​ട്ട് സ്രാ​വി​ന്‍റെ ജീ​വ​ന്‍ ന​ഷ്​​ട​​മാ​വു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് വ​ലി​യ​തു​റ പൊ​ലീ​സും കോ​സ്റ്റ​ല്‍ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ​ന്നാ​ല്‍ വ​നം-​വ​ന്യ ജീ​വി നി​യ​മ​പ്ര​കാ​രം പി​ടി​കൂ​ടു​ന്ന​ത്​ നി​രോ​ധി​ച്ച ഇ​ന​ത്തി​ലെ ജീ​വി​യാ​യ​തി​നാ​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ക​ഴി​യൂ​വെ​ന്ന്​ അ​റി​യി​ച്ച്‌​ പൊ​ലീ​സ്​ പി​ന്‍വാ​ങ്ങി. തു​ട​ര്‍ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ര്‍ ഈ ​വി​വ​രം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. തീ​ര​ത്ത്​ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​തോ​ടെ വൈ​കു​ന്നേ​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​ത്തി തീ​ര​ത്തു​ത​​ന്നെ കു​ഴി എ​ടു​ത്ത് മൂ​ടി.

വ​ന്യ​ജീ​വി വേ​ട്ട വ്യാ​പ​ക​മാ​യ​ത്​ കാ​ര​ണ​മാ​ണ് ആ​ഴ​ക്ക​ട​ലി​ല്‍ ജീ​വി​ക്കു​ന്ന ജീ​വി​ക​ള്‍ തീ​ര​ക്ക​ട​ലി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ഉ​ള്‍ക്ക​ട​ലി​ലെ ഇ​ത്ത​രം വേ​ട്ട​ക​ളി​ല്‍ നി​ന്നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ന്ന ജീ​വി​ക​ളാ​ണ്​ പി​ന്നീ​ട് പ​ര​മ്പരാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പവ​ല​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്ന​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ പ​ല​ത​വ​ണ​യാ​ണ്​ സം​ര​ക്ഷി​ത ഇ​ന​ത്തി​ല്‍പെ​ട്ട സ്രാ​വു​ക​ളും ഇ​ത​ര ക​ട​ല്‍ ജീ​വി​ക​ളും ജി​ല്ല​യു​ടെ തീ​ര​ങ്ങ​ളി​ല്‍ ക​ര​ക്ക​ടി​ഞ്ഞ​ത്. ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് പൂ​വാ​ര്‍ ക​രും​കു​ള​ത്ത് മൂ​വാ​യി​ര​ത്തോ​ളം കി​ലോ തൂ​ക്കം​വ​രു​ന്ന ഉ​ടു​മ്പന്‍ സ്രാ​വ് ക​ര​ക്ക​ടി​ഞ്ഞി​രു​ന്നു.

Hot Topics

Related Articles