രാഹുൽ പുറത്ത്; ഗില്ലും സർഫാസും ടീമിൽ; രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ന്യൂസിലൻഡിന് ബാറ്റിംങ്

പൂനെ: ആദ്യ ടെസ്റ്റിലെ തിരിച്ചടിയ്ക്ക് പിന്നാലെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ നിന്ന് രാഹുൽ പുറത്ത്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംങ്‌സിലും പരാജയമായ രാഹുലിനെ ഒഴിവാക്കി. പരിക്ക് മാറിയ ഗിൽ തിരികെ എത്തിയപ്പോൾ, കഴിഞ്ഞ ടെസ്റ്റിൽ 150 റൺ നേടിയ സർഫാസ് ടീമിൽ തുടരും. ബോളിംങിൽ സിറാജിന് പകരം അർഷദീപ് ടീമിൽ തിരികെ എത്തി. വാഷിംങ്ടൺ സുന്ദറും ടീമിലുണ്ട്. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംങ് തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles