ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ്ങ് മന്ദഗതിയിൽ . ഇതുവരെ ആറ് ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ഒന്നാം ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഒമ്ബത് മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ഷക സമരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാട്ട് സമുദായത്തിന് സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബിജെപിക്ക് വെല്ലുവിളിയാണ്. ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സമാജ്‍വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കി.
ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് കര്‍ഷക സംഘടനകള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കര്‍ഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആര്‍എല്‍ഡി നിലവില്‍ സമാജ്‍വാദി സഖ്യത്തിനൊപ്പമാണ്. യുപിയില്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശിലേക്ക് എത്തിയിരുന്നില്ല.