പി.എസ്.സി പരീക്ഷകളിൽ മാറ്റം : മാറ്റിവച്ചത് മാർച്ചിലെ പരീക്ഷകൾ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചു മാസം നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം.

Advertisements

മാര്‍ച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് 3ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 6ലേക്കും മാര്‍ച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പരീക്ഷ മാര്‍ച്ച് 6 ലേക്കും മാറ്റി. മാര്‍ച്ച് 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച് 23ലേക്കും മാര്‍ച്ച് 10ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച് 25ലേക്കും മാര്‍ച്ച് 11ലെ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച് 24ലേക്കും മാര്‍ച്ച് 14 ലെ എച്ച്എസ്ടി മാത്തമാറ്റിക്‌സ് പരീക്ഷ മാര്‍ച്ച് 25 ലേക്കും മാറ്റി.മാര്‍ച്ച് 18ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച് 13 ലേക്കും മാര്‍ച്ച് 19 ലെ എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് 22 ലെ കംപ്യുട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാര്‍ച്ച് 26 ലേക്കും മാറ്റിയതായി പിഎസ്‌സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശദവിവരങ്ങളടങ്ങിയ പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Hot Topics

Related Articles