വെള്ളറട: വൈദികന്‍ ചമഞ്ഞു വിധവയില്‍ നിന്ന് പണം തട്ടിയ 42കാരനെ പൊലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംകുളം ചാനി പണ്ടാരവിള കനാല്‍ കോട്ടേജില്‍ ഷിബു എസ്.നായരാണ് പിടിയിലായത്. വൈദികന്‍ ചമഞ്ഞു പള്ളിയില്‍ നിന്ന് ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ചു കുന്നത്തുകാല്‍ മാണിനാട് കുണ്ടറത്തല വിളാകം വീട്ടില്‍ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്തയെ (64) കബളിപ്പിച്ചു 14700 രൂപ തട്ടിയെടുത്ത് എന്നാണ് കേസ്.
മണിവിള പള്ളിയിലെ പുരോഹിതനാണ് താന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. നിര്‍ധന വിധവകള്‍ക്ക് ഇടവക ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. തുക ലഭിക്കാനായി ആദ്യം ഇടവക അനാഥമന്ദിര ഫണ്ടിലേക്ക് 14700 രൂപ മുന്‍കൂറായി അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ശാന്തയില്‍ നിന്ന് തുക തട്ടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മാസം മുമ്പായിരുന്നു ഇവരുടെ ഭര്‍ത്താവ് മരിച്ചത്. ചികിത്സയില്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിഞ്ഞിരുന്ന ഇവരില്‍ നിന്നാണ് പണം തട്ടിയെടുത്തത്. എന്നാല്‍ പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാല്‍ ശാന്ത വെള്ളറട പൊലീസില്‍ പരാതി നല്‍കി.
പൊലീസ് പിടികൂടിയ ഇയാള്‍ സ്റ്റേഷന്‍ സെല്ലില്‍ കിടന്ന് അസഭ്യം പറയുകയും അവിടെ മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം അത് തങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞതായും പൊലീസുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനും മോഷണത്തിനും നിരവധി പരാതികളുണ്ട്.