ടി.എം ജേക്കബ്ബിൻ്റെ ഓർമ്മകൾ ചൈതന്യം നിറഞ്ഞത്: കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം: തനതായ ശൈലിയിലൂടെയും ശ്രേഷ്ഠമായ ഭരണപാടവത്തിലൂടെയും ചൈതന്യം നിറഞ്ഞ ഓർമ്മകൾ കേരള സമൂഹത്തിന് നല്കിയ കർമ്മോത്സുകനായ രാഷ്ട്രീയ നേതാവായിരുന്നു മുൻ മന്ത്രി ടി.എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു.കോട്ടയത്ത്ടി.എം ജേക്കബ്ബിൻറെ പതിമൂന്നാമത് ചരമവാർഷിക അനുസ്മരണം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ബി.എ ഷാനവാസ്, അനൂപ് കങ്ങഴ, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു താനത്ത്, ജില്ലാ ട്രഷറർ അഡ്വ.കെ.എം ജോർജ്ജ് നാസ്സർ നെടുംകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles