തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന വൈക്കം തലയാഴത്തെ സംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്ന ജെവിൻ; ഓർമ്മകൾ പങ്കുവച്ച് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് പ്രവർത്തകർ; ബൈക്ക് അപകടത്തിൽ മരിച്ച ബുള്ളറ്റ് ഷോറൂം ഉടമ ജെവിന്റെ ഓർമ്മയിൽ ഫ്രണ്ട്‌സ് ഓഫ് ആനിമൽസ്

കോട്ടയം: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് എന്ന സംഘടനയ്ക്ക് എന്നും ഓർമ്മിക്കാനുള്ള പേരാണ് ജെവിൻ മാത്യുവിന്റേത്. കോട്ടയം തിരുനക്കര യൂണിയൻ ക്ലബിനു സമീപത്ത് ബൈക്ക് ബമ്പിൽ ചാടി മറിഞ്ഞാണ് ജെവിൻ മാത്യു (55) മരിച്ചത്. ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ സുഹൃത്തും ആപത്ഘട്ടത്തിൽ സഹായിയുമായിരുന്നു ജെവിനെന്ന് ഓർമ്മിച്ചെടുക്കുകയാണ് സംഘടനാ ഭാരവാഹികൾ.

Advertisements

പ്രളയകാലത്ത് എന്നും വെള്ളത്തിൽ മുങ്ങുന്ന ചതുപ്പ് നിറഞ്ഞ സ്ഥലത്താണ് ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ മഴ പെയ്താൽ വെള്ളം പൊങ്ങുന്നത് പതിവാണ്. ഇത്തരത്തിൽ വെള്ളം പൊങ്ങുമ്പോൾ, ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് പ്രവർത്തകർ ആദ്യം വിളിക്കുക ജെവിനെയായിരുന്നു. സ്വന്തം ലോറിയിൽ നായ്ക്കൾക്കുള്ള ഭക്ഷണവും അവശ്യ സാധനങ്ങളുമായി ജെവിൻ ഓടിയെത്തിയിരുന്നത് ഓർമ്മിക്കുകയാണ് വെറ്റിനറി സർജൻ കൂടിയായ ഡോ.പി.ബിജു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം പൊങ്ങുന്ന സാഹചര്യത്തിൽ നായ്ക്കളെ സുരക്ഷിതമായി കയറ്റി നിർത്തുന്നതിനുള്ള തടിയുമായി കഴിഞ്ഞ പ്രളയകാലത്ത് എത്തിയ ജെവിൻ നനവുള്ള ഓർമ്മയാണ് ഇവർക്ക്. ഇതിനു ശേഷം തിരികെ മടങ്ങിയെത്തുമ്പോൾ, വൈക്കം ഇടയാഴം മുതലുള്ള സ്ഥലങ്ങളിൽ റോഡരികിൽ വാഹന സൗകര്യം ലഭിക്കാതെ കാത്തു നിന്ന ആളുകളെ സ്വന്തം ലോറിയിൽകയറ്റി നിർദിഷ്ട സ്ഥലങ്ങളിൽ എത്തിച്ചിരുന്നതും ജെവിനായിരുന്നു. ഈ ഓർമ്മകൾ തന്നെയാണ് ജെവിനോടുള്ള സ്‌നേഹം പങ്കുവയ്ക്കാൻ വേണ്ടി ഇവർ ഉപയോഗിക്കുന്നതും. ഈ ഓർമ്മകളിലൂടെ ജെവിൻ എന്നും ജീവിക്കുമെന്നും ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് പ്രവർത്തകർ പറയുന്നു.

Hot Topics

Related Articles