തൃശൂർ: തൃശൂർ പുതുക്കാട് പാളം തെറ്റി. പാളം തെറ്റിയത് ചരക്ക് തീവണ്ടിയാണ്. തൃശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ എൻജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്നു എറണാകുളം തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്. തുടർന്നാണ് ട്രെയിൻ ഗതാഗതം താളം തെറ്റിയത്. എന്നാൽ, അപകട കാരണം എന്താണ് എന്നു ഇനിയും വ്യക്തമായിട്ടില്ല. ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകുമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില ട്രെയിനുകൾ റദ്ദ് ചെയ്യുന്നതിനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ട്രെയിനുകളുടെ പട്ടിക ഉടൻ പുറത്തു വിടുമെന്നാണ് വിവരം. എറണാകുളത്ത് റെയിൽവേ അധികൃതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ട്രെയിൻ ട്രാക്കിൽ നിന്നും മാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരും ട്രെയിൻ ഗതാഗതം സാധാരണ നിലയിലെത്താനെന്നാണ് ലഭിക്കുന്ന സൂചന.