കോട്ടയം: നാട്ടകം പോർട്ടിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മന്ത്രി വി.എൻ വാസവൻ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്കുമായി വെച്ച ധാരണ പത്രത്തിന്റെ ഭാഗമായാണ് 25000 ചതുസര അടി വരുന്ന ആധുനിക വെയർഹൗസ് നിർമിക്കുന്നത് . കൂടാതെ 24 കണ്ടെയ്നർ വഹിക്കാൻ ശേഷി യുള്ള ബാർജിന്റെ നിർമാണവും ഉടൻ തുടങ്ങാനും തീരുമാനമായി . ഇത്രെയും കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കേരളത്തിലെ ആദ്യത്തെ ബാർജ് ആയിരിക്കും ഇത്.
ലോജിസ്റ്റിക് മേഖലയിൽ കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു . കോട്ടയം പോർട്ടിന്റെ വികസനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു. നിലവിലെ കോട്ടയം പോർട്ടിന്റെ കുതിപ്പ് വരും വർഷങ്ങളിൽ മധ്യതിരുവതാംകൂറിൽ വൻ മാറ്റം ആണ് പ്രതീഷിക്കുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ , സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം ശങ്കരൻകുട്ടി ,വാർഡ് കൗൺസിലർ ദീപമോൾ , കൗൺസിലർ അനിൽ കുമാർ , എബി കുന്നേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മുന്ന് മാസം കൊണ്ട് വെർഹൗസ് നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസിമാർ മാനേജിങ് ഡയറക്ടർ അനീറ്റ പീറ്റർ, പറഞ്ഞു . കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർ്ഗീസ് സ്വാഗതവും , ജനറൽ മാനേജർ രൂപേഷ് ബാബു നന്ദിയും രേഖ പെടുത്തി.