കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം:
തലയ്ക്ക് അടിയേറ്റ പാടുകൾ, കൈയിൽ മുടി കണ്ടെടുത്തു; കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ടി അന്വേഷണം

കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തേവാസിയായ യുവതിയുടെ തലയ്ക്ക് പിന്നിൽ അടിയേറ്റതിന്റെ പാടുകൾ. തലയ്ക്ക് പിന്നിലാണ് അടിയേറ്റ പാടുള്ളത്. ദേഹമാസകലം നഖക്ഷതമുണ്ട്. മഹാരാഷ്ട്ര േേസദശിനിയായ ജിയറാം ജിലോട്ടി(30)നെയാണ് ഡോക്ടർ പരിശോധനയ്ക്കെത്തിയപ്പോൾ ഫൊറൻസിക് വനിതാ വാർഡിലെ 10-ാം നമ്പർ സെല്ലിൽ മരിച്ച നിലയിൽ കണ്ടത്.

Advertisements

ബുധനാഴ്ച്ച രാത്രി സഹതടവുകാരിയുമായി കിടക്കാനുള്ള സ്ഥലത്തെച്ചൊല്ലി അടിയുണ്ടാക്കിയതായിസൂപ്രണ്ട് പറഞ്ഞിരുന്നു. ഇരുവരെയും സെൽ മാറ്റിയിരുന്നു. അടിയുണ്ടാക്കിയ സഹതടവുകാരിയുടെ മുക്കിൽ നിന്ന് രക്തം വന്നതിനാൽ ഇവരെ മാത്രമാണ് പരിശോധിച്ചത്. ജിയറാം ജിലോട്ടിനെ പരിശോധിച്ചിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് ഒരു കുട്ടിയുണ്ട്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവർ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടാണ് പൊലീസ് ജനുവരി 28ന് കുതിരവട്ടത്ത് എത്തിച്ചത്.

Hot Topics

Related Articles