തുടർച്ചയായി വഴക്കും കയ്യേറ്റവും: മണിപ്പൂരിൽ എസ്.ഐയെ കോൺസ്റ്റബിൾ വെടിവെച്ചു കൊന്നു

ഇംഫാൽ: വാക്ക് തർക്കത്തിനിടെ കോൺസ്റ്റബിൽ എസ്.ഐയെ വെടിവെച്ചുകൊന്നു. മണിപ്പുരിലെ പ്രശ്‌നബാധിത ജില്ലയായ ജിരിബാമിലെ മോങ്ബുങ് വില്ലേജിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. പോലീസ് കോൺസ്റ്റബിൾ ബിക്രംജിത് സിങ് ആണ് എസ്.ഐ ഷാജഹാനെ സർവീസ് തോക്കുകൊണ്ട് വെടിവെച്ചത്. വെടിയേറ്റ ഷാജഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Advertisements

നേരത്തെമുതൽ ഇവർതമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ ദിവസവും തുടർന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വഴക്കിനിടെ ബിക്രംജിത് സിങ് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അപ്പോൾ തന്നെ അറസ്റ്റു ചെയ്തു. പ്രശ്‌നബാധിത മേഖലയായതിനാൽ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന സ്ഥലമാണ് ജിരിബാം ജില്ല. സംഘർഷം രൂക്ഷമായ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് ഇവിടെനിന്ന് ഒഴിഞ്ഞുപോയത്.

Hot Topics

Related Articles