തളിപ്പറമ്പ് നഗരം തങ്ങളുടേതാണ് എന്ന് വഖഫ് നോട്ടീസ്; 600 ഏക്കറോളം ഭൂമിയ്ക്ക് അവകാശവാദം

തളിപ്പറമ്പ്: വഖഫ് ബോർഡിന്റെ സ്വത്താണെന്നുകാട്ടി ഒഴിപ്പിക്കലിന് നോട്ടീസ് നൽകിയതിനെതുടർന്ന് മുനമ്ബത്ത് പ്രതിഷേധം ഇരമ്ബവെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയിൽ വഖഫിന്റെ ഇടപെടൽ. തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോർഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകൾ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നൽകിത്തുടങ്ങി.

Advertisements

നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും ഉൾപ്പെടെ മന്ന ടൗൺ പ്രദേശത്താണ് വഖഫ് അവകാശവാദം ഉന്നയിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്നുകാട്ടി ജമാഅത്ത് പള്ളി പലർക്കും കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയായി നോട്ടീസ് നൽകി. മുക്കാൽ നൂറ്റാണ്ടു മുമ്ബ് നരിക്കോട് ഇല്ലത്തെ നമ്ബൂതിരി ജമാഅത്ത് പള്ളിക്ക് വഖഫ് ചെയ്ത ഭൂമിയാണ് ഇതെന്നാണ് ബോർഡിന്റെ അവകാശവാദം. ഇതിനെ ഭൂവുടമകൾ എതിർക്കുന്നുണ്ട്. തങ്ങൾ പതിറ്റാണ്ടുകൾക്കു മുമ്ബ് വില കൊടുത്തു വാങ്ങിയ സ്ഥലമാണ് ഇതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു തെളിവായി ആധാരവും കൈവശ രേഖയും നികുതിയടച്ച രസീതും പട്ടയവും ഇവർ ഹിയറിങ്ങിൽ ഹാജരാക്കും. നോട്ടീസ് ലഭിച്ചവർ അഭിഭാഷകർ മുഖേന മറുപടി നല്കിക്കഴിഞ്ഞു. ഇവരെ കണ്ണൂരും എറണാകുളത്തും നടക്കുന്ന ഹിയറിങ്ങിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം പള്ളിയുടെ കൈവശം കോടതി മുഖേന ലഭിച്ച സെറ്റിൽമെന്റ് ആധാരമാണുള്ളത്. പള്ളിയും ഇല്ലവും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി 167 ഏക്കർ ഭൂമിയിൽ 60 ഏക്കർ ഭൂമി ഇല്ലത്തിനും ബാക്കി പള്ളിക്കും നൽകി കോടതി മുഖേന ഉണ്ടാക്കിയ സെറ്റിൽമെന്റ് ആധാരമാണിത്. എന്നാൽ ഈ ആധാരം രേഖയാക്കി പള്ളി തന്നെ ലേലം ചെയ്തും വിലയ്ക്കും ഭൂമി വിറ്റിട്ടുണ്ട്.

തളിപ്പറമ്ബ് ജുമാഅത്ത് പള്ളിയുടെ കൈവശം ഉണ്ടായിരുന്ന ഭൂരിഭാഗവും കൃത്രിരേഖകൾ ചമച്ച് പലരും തട്ടിയെടുത്തുവെന്നാണ് വഖഫ് സ്വത്ത് സംരക്ഷണസമിതി ആരോപിക്കുന്നത്. ഈ സ്വത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്ബ് മഹല്ലിന് കീഴിൽ 2022 മെയ് മാസം മുതൽ തളിപ്പറമ്ബ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്.

നോട്ടീസ് ലഭിച്ചവരെല്ലാം ഒഴിയില്ലെന്നാണ് വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപാരികളും താമസക്കാരുമെല്ലാം പതിറ്റാണ്ടുകൾക്ക് മുൻപ് പണം നൽകി വാങ്ങിച്ചതാണ് ഭൂമി. കോടികൾ വിലയുള്ള ഇവ വിട്ടുകൊടുക്കണമെന്നത് വലിയ നിയമപ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയേക്കും. സംസ്ഥാന സർക്കാരും പ്രാദേശിയ രാഷ്ട്രീയ നേതൃത്വവും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് നോട്ടീസ് ലഭിച്ചവരുടെ പ്രതീക്ഷ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.