വര്‍ക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങവെ തിരയിൽപ്പെട്ടു ; അടൂർ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കല  ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽ പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശിയായ ശ്രീജിത്തിന്‍റെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെത്തിയത്. 

Advertisements

ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം ഇന്നലെ ബീച്ചിലെത്തിയതായിരുന്നു ശ്രീജിത്ത്. വർക്കല ആലിയറക്കം ബീച്ചിലാണ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കർണാടക സ്വദേശിയും കടലിൽ പെട്ട് മരിച്ചിരുന്നു.

Hot Topics

Related Articles