തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
തിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ വിശദാംശങ്ങൾ പുറത്ത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് അപകടകാരണം പുറത്തായത്. മുന്നിൽ പോയ കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ബൈക്കിൽ പിന്നാലെ വന്ന കാർ ഇടിച്ചതെന്നാണ് വ്യക്തമാകുന്നത്. അപകടത്തിൽ മരിച്ച തിരുവല്ല ആർ.ബി.എൽ ബാങ്ക് ജീവനക്കാരൻ മല്ലപ്പള്ളി ആനിക്കാട് നൂറോന്മാവ് ബഥേൽ ഹൗസിൽ എബിൻ ജോസഫി(24)ന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് തിരുവല്ല കവിയൂർ തോട്ടഭാഗം വടയത്രയിലാണ് അപകടമുണ്ടായത്. തോട്ടഭാഗത്തേയ്ക്കു പോകുകയായിരുന്നു കാറും, സ്‌കൂട്ടറും. ഈ സമയം മുന്നിൽ പോയ കാർ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തു. ഇത് കണ്ട് പിന്നാലെ എത്തിയ മൂന്നു കാറുകൾ ഒരേ സമയം ബ്രേക്ക് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ബ്രേക്ക് ചെയ്തപ്പോഴാണ് കാറുകളെ മറികടന്ന് എത്തിയ എബിന്റെ ബൈക്കിൽ, നടുവിലുണ്ടായിരുന്ന കാറിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ നിലതെറ്റി റോഡിന്റെ മധ്യഭാഗത്തേയ്ക്കാണ് വീണത്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ടോറസ് ലോറി, ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവ് തലക്ഷണം മരിച്ചു. ഇത് അടക്കമുള്ള വിവരങ്ങൾ സിസിടിവി ക്യാമറയിലൂടെ പുറത്തു വന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. അപകടമുണ്ടായത് എങ്ങിനെയാണെന്ന് ആദ്യം മുതൽ ഉണ്ടായ ആശങ്ക പരിഹരിക്കുന്നതാണ് പുറത്തു വന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ.