കോട്ടയം: തെള്ളകത്തെ മാതാ ആശുപത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ്. ഏറ്റുമാനൂർ സ്വദേശിയായ ജഗൻ ഫിലിപ്പാണ് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ 31 ന് ബൈക്ക് അപകടത്തിൽ പരിക്കേറ്റ ജഗന്റെ കയ്യിൽ പ്ലാസ്റ്ററിട്ടത് ഫെബ്രുവരി 12 ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്. മാതാ ആശുപത്രിയ്‌ക്കെതിരെ പരാതി നൽകുമെന്നാണ് പരിക്കേറ്റ യുവാവ് പറയുന്നത്.
കഴിഞ്ഞ ജനുവരി 31 നായിരുന്നു പരാതിയ്ക്കാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ വച്ച് രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ജഗന് പരിക്കേറ്റത്. ഇതേ തുടർന്ന് പ്രദേശവാസികൾ ചേർന്ന് ജഗനെ ആദ്യം തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ അത്യാഹിത വിഭാഗത്തിലാണ് ആദ്യം ഇദ്ദേഹത്തെ പരിശോധിച്ചത്. തുടർന്ന്, ആശുപത്രിയിൽ എക്‌സ്‌റേ അടക്കം എടുത്തു പരിശോധിച്ചെങ്കിലും പരിക്കൊന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ ന്ിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കയ്യിൽ അസഹ്യമായ വേദനയുണ്ടെന്നും അനക്കാനാവുന്നില്ലെന്നും ജഗൻ പറഞ്ഞെങ്കിലും കാര്യമായ പ്രതികരണം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതേ തുടർന്നു രണ്ടാമത് ഒരു തവണ കൂടി കഴിഞ്ഞ ദിവസം ജഗൻ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, പരിക്കുകൾ കാര്യമുള്ളതല്ലെന്ന നിലപാടാണ് ഇവിടെ പരിശോധിച്ച ഡോക്ടർ സ്വീകരിച്ചത്. ഇതേ തുടർന്നു വേദന അസഹ്യമായതോടെ ജഗൻ ഫെബ്രുവരി 12 ശനിയാഴ്ച ജഗൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.
ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ വിരലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന്, വൈകിട്ടോടെ കയ്യിൽ പ്ലാസ്റ്റർ ഇട്ടു. ഈ സാഹചര്യത്തിൽ മാതാ ആശുപത്രിയുടെ വീഴ്ചയ്‌ക്കെതിരെ ജില്ലാ മെഡിക്കൽ ഓഫിസർക്കു പരാതി നൽകാനൊരുങ്ങുകയാണ് ജഗൻ.